Sunday, May 5, 2024
keralaLocal NewsNews

എരുമേലി മദ്യശാലയിൽ വന്നയാളിന്റെ റേഷൻ കാർഡ് നഷ്ടപ്പെട്ടു; 10 മിനുട്ടിനുള്ളിൽ പോലീസ് കണ്ടെടുത്തു കൊടുത്തു.

എരുമേലിയിൽ മദ്യം വാങ്ങാനെത്തിയയാളിന്റെ
റേഷൻ കാർഡ് നഷ്ടപ്പെട്ടു;
10 മിനിറ്റിനുള്ളിൽ പോലീസ്
റേഷൻ കാർഡ് കണ്ടുപിടിച്ച് തിരിച്ചു കൊടുത്തു . എരുമേലി കൊരട്ടി വിദേശ മദ്യശാലയിൽ ഇന്ന് വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. മണിപ്പുഴ സ്വദേശിയാണ് മദ്യം വാങ്ങാനെത്തിയത്. മദ്യം വാങ്ങി തിരികെ പോകുന്നതിനിടെ റേഷൻ കാർഡ് നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് എല്ലായിടത്തും
അന്വേഷിച്ചെങ്കിലും കാർഡ് ലഭിച്ചില്ല. ഇതേ തുടർന്ന് 6.30 ഓടെ
എരുമേലി പോലീസിൽ പരാതി നൽകുകയായിരുന്നു.
എരുമേലി പോലീസ് എസ് . എച്ച് ഒ മനോജ് മാത്യു, സ്റ്റേഷനിലെ ഹൈ ടെക് കൺട്രോൾ റൂമിലെ
സി പി ഒ അനീഷ് കെ.എൻ എന്നിവരുടെ നേതൃത്വത്തിൽ
സിസി റ്റി . വി ദൃശ്യങ്ങളുടെ സഹായത്തോടെ
നടത്തിയ പരിശോധനയിൽ
മദ്യശാലയുടെ മുന്നിൽ നിന്നും
കനകപ്പലം സ്വദേശിയായ റേഷൻ കാർഡ് എടുത്തു കൊണ്ടുപോകുന്നത്
കണ്ടെത്തുകയുയായിരുന്നു.
തുടർന്ന് ഇയാൾ വന്ന വാഹനത്തിന്റെ നമ്പർ കണ്ടെത്തി ഇയാളിൽ നിന്നും റേഷൻ കാർഡ് വാങ്ങി ഉടമക്ക് തിരിച്ചു കൊടുക്കുകയായിരുന്നു.