Sunday, May 19, 2024
keralaNews

കോട്ടയത്ത് ബേക്കറി ഉടമയുടെ കൈ അടിച്ചൊടിച്ചു.

കോട്ടയത്ത് ക്രീം ബണ്ണില്‍ ക്രീം ഇല്ലെന്ന് പറഞ്ഞ് ബേക്കറി ഉടമയുടെ കൈ അടിച്ചൊടിച്ചു. ചൂടില്ലാത്ത ചായ വാങ്ങി കുടിച്ചെന്ന് ആരോപിച്ച് കടയിലെത്തിയ വയോധികനെയും ആക്രമിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചു മണിക്കായിരുന്നു സംഭവം.വൈകീട്ട് അഞ്ചു മണിക്ക് വൈക്കം താലൂക്ക് ആശുപത്രിയ്ക്ക് സമീപത്തെ ചായക്കടയില്‍ ആറ് യുവാക്കള്‍ ചായ കുടിക്കാനെത്തി. ഇതിന് പിന്നാലെയാണ് അക്രമം അരങ്ങേറിയത്. യുവാക്കള്‍ വാങ്ങിയ ക്രീം ബണ്ണില്‍ ക്രീം ഇല്ലെന്ന് പറഞ്ഞ് കടയുടമയായ ശിവകുമാര്‍, ഭാര്യ കവിത, മക്കളായ കാശിനാഥന്‍, സിദ്ധി വിനായക് എന്നിവരെ യുവാക്കള്‍ ആക്രമിച്ചു.ഈ സമയം കടയില്‍ ചായ കുടിക്കാന്‍ എത്തിയ വേലായുധന്‍ എന്ന 95 വയസുകാരനെ ചൂടില്ലാത്ത ചായ കുടിച്ചതിന് യുവാക്കള്‍ ആക്രമിച്ചു. വേലായുധന്റെ ഇടുപെല്ലിന് പരിക്കേറ്റിട്ടുണ്ട് കടയില്‍ ആക്രമണം നടത്തിയവര്‍ മറവന്‍തുരുത്ത് സ്വദേശികളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.