Sunday, May 19, 2024
keralaNews

യുവമോര്‍ച്ച നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.

യുവമോര്‍ച്ച നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം നടന്നു. .ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകരുടെ ശ്രമം നടന്നു. ഉന്തും തള്ളും ഉണ്ടായതോടെ, പൊലീസ് പ്രതിഷേധക്കാര്‍ക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു.പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. സ്ത്രീകള്‍ അടക്കമുള്ള യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് മതില്‍ ചാടി കടക്കാന്‍ ശ്രമിച്ചതും സംഘര്‍ഷത്തിന് ഇടയാക്കി. പത്തനംതിട്ടയിലും കൊച്ചിയിലും പ്രതിപക്ഷ മാര്‍ച്ചുകളില്‍ സംഘര്‍ഷം ഉണ്ടായി.സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് മഹിളാമോര്‍ച്ചയുടെ വ്യത്യസ്ത പ്രതിഷേധം. കേസില്‍ ആരോപണം നേരിടുന്ന മുഖ്യമന്ത്രി, എ.ശിവശങ്കര്‍, കെ.ടി ജലീല്‍ ഉള്‍പ്പടെയുള്ള ആളുകളുടെ മുഖം മൂടി വച്ച് കറുപ്പു വസ്ത്രം ധരിച്ചാണ് പ്രവര്‍ത്തകര്‍ എത്തിയത്. സ്വപ്നയുടെ വെളിപ്പെടുത്തലിനുശേഷം മുഖ്യമന്ത്രിയുടെ സുരക്ഷ ഉള്‍പ്പടെ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുടെ ദൃശ്യാവിഷ്‌കരണവും സ്വര്‍ണ ബിരിയാണി എന്ന പേരില്‍ പ്രവര്‍ത്തകര്‍ നടത്തി.