Thursday, May 2, 2024
keralaLocal NewsNews

എരുമേലിയില്‍ നിയന്ത്രണം തെറ്റിയ പിക്കപ്പ് വാന്‍ വൈദ്യുതി പോസ്റ്റിലിടിച്ചു. വാനിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

നിയന്ത്രണം തെറ്റിയ പിക്കപ്പ് വാന്‍ വൈദ്യുതി പോസ്റ്റിലിടിച്ചു. വാനിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.എരുമേലി – കാഞ്ഞിരപ്പള്ളി റോഡില്‍ കൊരട്ടി പാലത്തിന് സമീപം 12.30 ഓടെയായിരുന്നു അപകടം.എരുമേലിയില്‍ സാധനങ്ങള്‍ നല്‍കിയ ശേഷം കാഞ്ഞിരപ്പള്ളിയിലേക്ക് പോകുന്നതിനിടെ എതിരെ വന്ന ബസിന് സൈഡ് കൊടുക്കുന്നതിനിടെ വാന്‍ തെന്നി പോസ്റ്റിലിടിക്കുകയായിരുന്നു.അപകടത്തെ തുടര്‍ന്ന് വൈദ്യുതി വകുപ്പ് അധികൃതരെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.