Friday, May 3, 2024
keralaNews

കോട്ടയം ജില്ലയില്‍ 905 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

കോട്ടയം ജില്ലയില്‍ 905 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന രോഗസ്ഥിരീകരണ കണക്കാണിത്. 878 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു.സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 27 പേര്‍ രോഗബാധിതരായി. പുതിയതായി 4681 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.രോഗം ബാധിച്ചവരില്‍ 542 പുരുഷന്‍മാരും 289 സ്ത്രീകളും 74 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.415 പേര്‍ രോഗമുക്തരായി. 6260 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 45660 പേര്‍ കോവിഡ് ബാധിതരായി. 39280 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13301 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.