Tuesday, May 7, 2024
keralaNews

കോട്ടയം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇല്ല.

കോട്ടയം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇല്ല. തൃക്കൊടിത്താനം, കുറിച്ചി, കൂട്ടിക്കല്‍, വാഴപ്പള്ളി, മണിമല പഞ്ചായത്തുകളില്‍ ലോക്ഡൗണ്‍.

  • കടകള്‍: അവശ്യ സാധനങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, റേഷന്‍, പലവ്യഞ്ജനം, പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, പഴം, പച്ചക്കറി, മത്സ്യം, മാംസം, കോഴിത്തീറ്റ കാലിത്തീറ്റ എന്നിവ വില്‍ക്കുന്ന കടകളും ബേക്കറികളും എല്ലാ ദിവസവും രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ. മാളുകള്‍ തുറക്കില്ല.
  • ഹോട്ടലുകള്‍: പാഴ്‌സലും ഹോം ഡെലിവറിയും മാത്രം. സമയം രാവിലെ 7.00 വൈകിട്ട് 7.00.
  • വിവാഹം, സംസ്‌കാരം: 20 പേര്‍ മാത്രം.
  • സര്‍ക്കാര്‍ ഓഫിസ്: കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം ഇന്നു പുനരാരംഭിക്കും. സെക്രട്ടേറിയറ്റിലും അക്കൗണ്ടന്റ് ജനറലിന്റെ ഓഫിസിലും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 50 % ജീവനക്കാര്‍ ഹാജരാകണം. ടിപിആര്‍ 20 % വരെയുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ 25 % ജീവനക്കാരുമായി പ്രവര്‍ത്തനം തുടങ്ങണം.
  • സേവനങ്ങള്‍: അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നില്ല; നാളെ തുറക്കും.
  • മറ്റു മേഖലകള്‍: വ്യവസായ, കാര്‍ഷിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി തൊഴിലാളികള്‍ക്ക് യാത്ര ചെയ്യാം. ആരാധനാലയങ്ങള്‍ തുറക്കില്ല. ആള്‍ക്കൂട്ടവും പൊതുപരിപാടികളും പാടില്ല. വിനോദസഞ്ചാരം, വിനോദ പരിപാടികള്‍, ആളുകള്‍ കൂടുന്ന ഇന്‍ഡോര്‍ പരിപാടികള്‍ എന്നിവയും അനുവദിക്കില്ല.
  • പരീക്ഷകള്‍: എല്ലാ ദേശീയസംസ്ഥാനപൊതുപരീക്ഷകളും പുനരാരംഭിക്കാം (സ്‌പോര്‍ട്‌സ് സിലക്ഷന്‍ ട്രയല്‍സ് അടക്കം).
  • ഗതാഗതം: കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സര്‍വീസുകളാകാം. ടാക്‌സി കാറില്‍ ഡ്രൈവര്‍ക്കു പുറമേ 3 പേര്‍; ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ക്കു പുറമേ 2 പേര്‍. കുടുംബസമേതം യാത്ര ചെയ്യുമ്പോള്‍ ഇതു ബാധകമല്ല.