Thursday, May 16, 2024
keralaLocal News

എരുമേലി കോണ്‍ഗ്രസ് സത്യാഗ്രഹ സമരം നടത്തി.

തദ്ദേശസ്ഥാപനങ്ങളുടെ വികസന ഫണ്ട് വെട്ടികുറച്ചതില്‍ പ്രതിഷേധിച്ച് കെ പി സി സി യുടെ നിര്‍ദ്ദേശാനുസരണം പഞ്ചായത്ത് ഓഫീസ് മുന്നില്‍ സത്യാഗ്രഹ സമരം നടത്തി.കോണ്‍ഗ്രസ് എരുമേലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ ത്രിതല പഞ്ചായത്ത് മെമ്പര്‍മാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുത്തു.മണ്ഡലം പ്രസിഡന്റ് ടി വി ജോസഫ് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി പി എ സലിം ഉത്ഘാടനം ചെയ്തു.എ ആര്‍ രാജപ്പന്‍ നായര്‍ പ്രകാശ് പുളിക്കന്‍ അനിത  സന്തോഷ്,
പ്രകാശ് പള്ളികുടം,ജോളി ഫിലിപ്പ് ,ജോമോന്‍ പാക്കാനം, നാസര്‍ പനച്ചി,ബിനുമറ്റക്കര, ഫസിം ചുടുകാട്ടില്‍,റെജി അമ്പാറ,സലിം കണ്ണങ്കര,ബേബി മണപറമ്പില്‍,ബിനോയി ഇലവുങ്കല്‍,ബാബു കുട്ടി സുശീല്‍കുമാര്‍,പി എം ബഷീര്‍, പി കെ കൃഷ്ണകുമാര്‍,പി ഡി ദിഗീഷ്,അഫ്‌സല്‍ കുന്നേല്‍,സിജി മുക്കാലി, നാസര്‍ മാവുങ്കല്‍പുരയിടം, ഷിജോ എന്നിവര്‍ പ്രസംഗിച്ചു.