Monday, May 13, 2024
keralaNews

കോടതിയില്‍ എത്തിച്ച കുഞ്ഞിനെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കാന്‍ ഡോക്ടറെ കോടതിയിലെത്തിച്ചു.

കുഞ്ഞിനെ ദത്തു നല്‍കിയ കേസ് കുടുംബ കോടതി പരിഗണിക്കുന്നു. ജഡ്ജിയുടെ നിര്‍ദ്ദേശപ്രകാരം കോടതിയില്‍ എത്തിച്ച കുഞ്ഞിനെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കാന്‍ ഡോക്ടറെ കോടതിയിലേക്ക് വിളിച്ചു വരുത്തി. കുഞ്ഞിനെ അനുപമയ്ക്കു വിട്ടുനല്‍കുന്നതില്‍ കോടതിയുടെ ഉത്തരവ് ഉടനുണ്ടായേക്കും എന്നാണ് സൂചന. ജഡ്ജിയുടെ ചേംബറിലാണ് കുഞ്ഞിനെ എത്തിച്ചത്. സിഡബ്ല്യുസി അധ്യക്ഷയും കോടതിയിലെത്തി. നടപടികള്‍ക്കു മുന്നോടിയായി ശിശുക്ഷേമ സമിതിയില്‍ നിന്ന് കോടതി വിശദാംശങ്ങള്‍ തേടി. അനുപമയും അജിത്തും കോടതിയില്‍ എത്തി കുഞ്ഞിനെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി സമര്‍പ്പിച്ചതോടെയാണ് നടപടികള്‍ക്കു തുടക്കമായത്.