Friday, May 3, 2024
keralaNews

കൊവിഡ് വ്യാപനം; ചീഫ് സെക്രട്ടറി ഇന്ന് വൈകിട്ട് ആറിന് മാധ്യമങ്ങളെ കാണും.

സംസ്ഥാനത്തെ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ഇന്ന് ആറിന് വൈകിട്ട് മാധ്യമങ്ങളെ കാണും. കൂടുതല്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. ഇന്നുരാവിലെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പൊതുപരിപാടികളില്‍ അമ്പത് മുതല്‍ നൂറു പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുളളൂ. മാളുകളില്‍ പ്രവേശനത്തിന് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം തുടങ്ങിയവയായിരുന്നു നിയന്ത്രണങ്ങളില്‍ പ്രധാനം.