Saturday, April 27, 2024
EntertainmentkeralaNewsObituary

അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍ കണ്ണീരോടെ

കൊച്ചി: നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസെന്റിന്റെ പൊതുദര്‍ശനം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. കൊച്ചി ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ നിന്നും നേരെ ഇവിടേക്ക് എത്തിക്കുക ആയിരുന്നു.11 മണിവരെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനം തുടരും. വെള്ളിത്തിരയില്‍ അത്ഭുതം തീര്‍ത്ത അതുല്യ കാലാകാരനെ ഒരു നോക്ക് കാണാനായി ആയിരങ്ങള്‍ ആണ് സ്റ്റേഡിയത്തില്‍ എത്തിച്ചേരുന്നത്. മന്ത്രിമാരായ കെ രാജന്‍, ആര്‍ ബിന്ദു ഉള്‍പ്പടെയുള്ളര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. താരസംഘടനയായ അമ്മയുടെ ഭാരവാഹികളും ഒപ്പമുണ്ട്. പൊതുജനങ്ങള്‍ക്കായും സിനിമാ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയും രണ്ട് കവാടങ്ങളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. മുഴുവന്‍ ആളുകള്‍ക്കും ഇവിടെ തന്നെ അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.മലയാള സമൂഹം കേരളക്കര മുഴുവനും ഇവിടെ എത്തി ഇന്നസെന്റിന് അന്തിമോപചാരം അര്‍പ്പിക്കും. ഇവിടുത്തെ പൊതുദര്‍ശനത്തിന് ശേഷം സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതല്‍ 3.30 വരെ തൃശൂര്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകും. വൈകീട്ട് മൂന്നര മുതല്‍ ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടില്‍ പൊതുദര്‍ശനം. തുടര്‍ന്ന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. ഇവിടെ നടന്റെ കുടുംബ കല്ലറ ഉണ്ട്. പ്രദേശത്ത് മതാപിതാക്കളുടെ കല്ലറയ്ക്ക് സമീപം ആകും ഇന്നസെന്റിന്റെ സംസ്‌കാരവും നടക്കുക.