Sunday, April 28, 2024
keralaNews

കൊവിഡ് ബാധിച്ച് മുന്‍ കേരള ഗവര്‍ണര്‍ ആര്‍ എല്‍ ഭാട്ടിയ അന്തരിച്ചു.

മുന്‍ കേന്ദ്രമന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന ആര്‍ എല്‍ ഭാട്ടിയ അന്തരിച്ചു. കൊവിഡ് ബാധിച്ചായിരുന്നു മരണം. ഇന്നലെ അര്‍ദ്ധരാത്രിയോടെ അമൃത്സറിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. അദ്ദേഹത്തിന് 99 വയസായിരുന്നു.2004 – 2008 കാലയളവിലായിരുന്നു ഭാട്ടിയ കേരള ഗവര്‍ണറായി സേവനമനുഷ്ടിച്ചത്. 1972ല്‍ അമൃത്സറില്‍ നിന്ന് മത്സരിച്ചാണ് ഭാട്ടിയ ആദ്യമായി പാര്‍ലമെന്റിലെത്തുന്നത്. 1980, 1985, 1992, 1996, 1999 എന്നീ വര്‍ഷങ്ങളിലും അദ്ദേഹം എം പിയായി തിരഞ്ഞെടുക്കപ്പെട്ടു.1975-1977 കാലഘട്ടത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. 1982 മുതല്‍ 1984 വരെ പഞ്ചാബിലെ കോണ്‍?ഗ്രസ് പാര്‍ട്ടി അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചു. 1991ല്‍ അദ്ദേഹം എ ഐ സി സി ജനറല്‍ സെക്രട്ടറിയായി.