Friday, April 26, 2024
keralaLocal NewsNews

ചെമ്പകപ്പാറ പാറമട എരുമേലിയെ മറ്റൊരു ‘കവളപ്പാറ’ യാക്കും : ബി ജെ പി .

 

ഏരുമേലി: ഹരിത ട്രിബൂണല്‍ നിയമങ്ങള്‍ക്ക് പുല്ലുവില കൊടുത്ത് ,എം എല്‍ എ, എം പി , പഞ്ചായത്ത് എന്നിവരുടെ ഒത്താശയോടെ നൂറു കണക്കിനാളുകള്‍ തിങ്ങിപാര്‍ക്കുന്ന ഏരുമേലി ചേര്‍ന്ന ചെമ്പകപ്പാറ പാറമട എരുമേലിയെ മറ്റൊരു ‘കവളപ്പാറ’ യാക്കുമെന്ന് ബി ജെ പി അംഗം എന്‍ ഹരി പറഞ്ഞു.
അനധികൃത ഇടപാടിലൂടെ അനുമതി ലഭിച്ച കരിങ്കല്‍ ക്വാറിയില്‍ നാല്‍പത് കെ.വിയുടെ നാല് ജനറേറ്ററുകളും, നിരവധി ആധുനീക യന്ത്ര സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നത് .
ഏകദേശം ഇരുപതിലധികം ലോഡ് പാറയാണ് ലഭിക്കുന്നതെന്നും തൊഴിലാളികള്‍ പറയുന്നു ,ഖനന മേഖലയുടെ ഇരുനൂറ് മീറ്ററിനുള്ളില്‍ ജനവാസ മേഖല പാടില്ലെന്ന നിയമം മറച്ച് വച്ചാണ് ക്വാറി ഖനനമെന്നും ഹരി പറഞ്ഞു .ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായി പാറമടക്ക് എം എല്‍ എയുടേയും എം.പിയുടേയും അറിവോ, സമ്മതമോ ഇല്ലാതെ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇത്തരമൊരു ക്വാറി നടത്താന്‍ സാധിക്കില്ലെന്ന കാര്യം ജനങ്ങള്‍ തിരിച്ചറിഞ്ഞെന്ന് സ്ഥലം സന്ദര്‍ശിച്ച ഹരിപറഞ്ഞു, വി.സി അജി, അമല്‍ കടുപ്പില്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു .

Leave a Reply