Monday, May 6, 2024
keralaNews

കൊല്ലത്ത് ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും പോലീസിനും നേരെ ആക്രമണം

കൊല്ലം; ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും പോലീസിനും നേരെ ആക്രമണം. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. പന്മന സ്വദേശി അബൂ സുഫിയാന്‍, രാമന്‍കുളങ്ങര സ്വദേശി സുജിദത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.ശക്തികുളങ്ങരയില്‍ വച്ച് യുവാക്കള്‍ക്ക് അപകടത്തില്‍ പരുക്കേറ്റിരുന്നു. മുറിവില്‍ മരുന്ന് വെക്കാന്‍ ആശുപത്രിയില്‍ എത്തിയ ഇവര്‍ മുറിവില്‍ മരുന്ന് പുരട്ടുന്നതിനിടെ ആക്രമണം നടത്തുകയായിരുന്നു. ആശുപത്രി ജീവനക്കാരെ മര്‍ദ്ദിക്കുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ഡോക്ടര്‍ക്കുള്‍പ്പെടെ പരുക്കേറ്റു. തുടര്‍ന്ന് പൊലീസ് എത്തിയെങ്കിലും പൊലീസുമായും ഇവര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഏറെ പണിപ്പെട്ടാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. പിന്നീട് പരുക്കേറ്റ ഡോ. തോമസ് ജോണിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പിലാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു