Thursday, May 2, 2024
keralaNews

കൊല്ലത്തും ആക്രമണം; രണ്ട് കുട്ടികള്‍ക്ക് കൂട്ടുകാരുടെ ക്രൂരമര്‍ദ്ദനം.

കളമശേരി മോഡലില്‍ കൊല്ലത്തും കുട്ടികള്‍ക്ക് കൂട്ടുകാരുടെ ക്രൂരമര്‍ദ്ദനം. 13 ഉം 14 ഉം വയസുള്ള കുട്ടികളെയാണ് കൂട്ടുകാര്‍ മര്‍ദ്ദിച്ചത്. കളിയാക്കിയത് ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് കാരണം.

മൂന്ന് ദിവസം മുന്‍പാണ് സംഭവം നടക്കുന്നത്. ആളൊഴിഞ്ഞ ഒരു ചതുപ്പ് പ്രദേശത്തുവച്ചാണ് കുട്ടികള്‍ കൂട്ടംകൂടി മര്‍ദ്ദിച്ചത്.

കൂട്ടത്തിലൊരാള്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോ
ടെയാണ് മര്‍ദ്ദനം പുറത്തറിയുന്നത്. ബെല്‍റ്റുപയോഗിച്ച് അടിക്കുന്നതും മറ്റും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലിസ് അറിയിച്ചു.

ഏതാനും ദിവസങ്ങള്‍ത്തു മുന്‍പ് കളമശേരിയിലും സമാനസംഭവം നടന്നിരുന്നു. ഇവരില്‍ ഒരാള്‍ പിന്നീട് ജീവനൊടുക്കിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.