Sunday, April 28, 2024
keralaNews

കൊടകര കുഴല്‍പണ കേസില്‍ സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും.

3.5 കോടി രൂപയുടെ കൊടകര കുഴല്‍പണ തട്ടിപ്പ് കേസില്‍ സുരേഷ് ഗോപി എംപിയുടെ മൊഴിയെടുത്തേക്കും. തിരഞ്ഞെടുപ്പ് ഫണ്ട് വന്നിട്ടുണ്ടോ എന്നു കണ്ടെത്താനാണു മൊഴിയെടുക്കുന്നത്. സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ ധര്‍മരാജനും സംഘവും എത്തിയിരുന്നുവെന്നാണു പൊലീസിന്റെ കണ്ടെത്തല്‍.

അതേസമയം, കുഴല്‍പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ഇന്ന് ചോദ്യം ചെയ്യും. ഇന്ന് രാവിലെ തൃശൂര്‍ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് നോട്ടിസ് നല്‍കിയിരുന്നു.