Monday, April 29, 2024
keralaNews

എരുമേലിയില്‍ ആര്‍ എസ് പിയില്‍ നേതാക്കള്‍ കൂട്ടത്തോടെ സി പി ഐയില്‍ ചേര്‍ന്നു .

എരുമേലി: അഴിമതിയും-സ്വഭാവദൂഷ്യവും ചൂണ്ടിക്കാണിച്ചിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ആര്‍ എസ് പി ലോക്കല്‍ കമ്മറ്റി ഒന്നടങ്കവും,ജില്ല -സംസ്ഥാന കമ്മറ്റികളിലെ നേതാക്കളും സി പി ഐയില്‍ ചേര്‍ന്നു.എരുമേലി ആര്‍ എസ് പിയിലാണ് കൂട്ടകൊഴിഞ്ഞു പോക്ക് ഉണ്ടായിരിക്കുന്നതെന്നും നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു .അച്ചടക്കമില്ലാത്ത ആര്‍ എസ് പിയില്‍ ചില നേതാക്കള്‍ക്കെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഗുരുതരമായ അഴിമതികള്‍ ജില്ല -സംസ്ഥാന നേതാക്കളെ രേഖാമൂലം അറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നും ഇവര്‍ പറഞ്ഞു.രണ്ട് ലോക്കല്‍ കമ്മറ്റികളുളള എരുമേലി പഞ്ചായത്തില്‍ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തുമരംപാറ വാര്‍ഡില്‍ നിര്‍ത്തിയ ആര്‍ എസ് പി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനും ചിലര്‍ പ്രവര്‍ത്തിച്ചു.പാര്‍ട്ടിയിലെ ഉത്തരവാദപ്പെട്ട നേതാക്കളായ തങ്ങള്‍ രാജി വയ്ക്കാതെ തന്നെ എല്ലാവരും സി പി ഐയില്‍ ചേരുന്നതെന്നും-എന്നാല്‍ തങ്ങളെ പുറത്താക്കിയെന്നുള്ള പ്രചരണം അവാസ്ഥവമാണെന്നും ഇവര്‍ പറഞ്ഞു.പാര്‍ട്ടിയില്‍ അഭിപ്രായങ്ങള്‍ പറയാനോ,ചര്‍ച്ച ചെയ്യാനോ സ്വാതന്ത്ര്യമില്ലെന്നും കമ്മറ്റികള്‍ പോലും കൂടാറില്ലെന്നും ഇവര്‍ പറഞ്ഞു.എന്നാല്‍ തങ്ങള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ നവമാധ്യങ്ങളില്‍ക്കൂടി ഉന്നയിച്ച് പ്രചരണം നടത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് പരസ്യമായി രംഗത്തെത്തുന്നതെന്നും ഇവര്‍ പറഞ്ഞു. 35 പേരാണ് ഇപ്പോള്‍ പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേരുന്നതെന്നും 117 ഓളം പേര്‍ ഉടനെ ചേരുമെന്നും ഇവര്‍ പറഞ്ഞു,എരുമേലി, മുക്കൂട്ടുതറ മേഖലയില്‍ നിന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും നിരവധി പേര്‍ സി പി ഐയില്‍ ചേരാന്‍ സന്നദ്ധമായി വരുന്നുണ്ടെന്നും സി പി ഐ നേതാക്കളും പറഞ്ഞു.എരുമേലി മീഡിയ സെന്ററില്‍ നടന്ന പത്രസമ്മേളനത്തില്‍ സതീഷ് കുമാര്‍, കെ പി ബാബു, റജി വാളിപ്ലാക്കല്‍, സാബു ചെറുവള്ളി , സി പി ഐ ലോക്കല്‍ സെക്രട്ടറി വി പി സുഗതന്‍, ഇര്‍ഷാദ് എന്നിവര്‍ പങ്കെടുത്തു.