Tuesday, April 30, 2024
keralaNews

ഷാനവാസ് നരണിപ്പുഴയെ കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവേശിപ്പിച്ചു.

അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് ആറേ കാലോടെയാണ് ഷാനവാസുമായി ആംബുലന്‍സ് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെട്ടത്.കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ ഐസിയുവിയിരുന്നു ഷാനവാസ്.ഷാനവാസ് മരണപ്പെട്ടു എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിര്‍മ്മാതാവും നടനുമായ വിജയ് ബാബു അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.വാളയാര്‍, വടക്കഞ്ചേരി, പാലിയേക്കര, ചാലക്കുടി, അങ്കമാലി വഴിയാണ് ഷാനവാസിനെ കൊച്ചിയില്‍ എത്തിച്ചത്. ഷാനവാസിന് വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങളും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു.ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍ വച്ച് രക്തസ്രാവം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.