Friday, May 17, 2024
indiaNews

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 11000 പേര്‍ക്ക് കൂടി കോവിഡ്

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,039 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,07,77,284 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തു വിട്ട കണക്കാണിത്.

ഒരു ദിവസം കൊണ്ട് 110 പേര്‍ മരിച്ചു. 14,225 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതുവരെ 1,04,62,631 പേര്‍ രോഗമുക്തി നേടി. ആകെ മരണം 1,54,596 ആയി. 1,60,057 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

അതേസമയം, രാജ്യത്ത് ഇതുവരെ 41,38,918 പേര്‍ പ്രതിരോധ മരുന്ന് സ്വീകരിച്ചു. 19,84,73,178 സാമ്ബിളുകള്‍ ഇതിനകം പരിശോധിച്ചു കഴിഞ്ഞു. ഇതില്‍ 7,21,121 സാമ്ബിളുകള്‍ ചൊവ്വാഴ്ച മാത്രം പരിശോധിച്ചതാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) അറിയിച്ചു.