Friday, May 3, 2024
keralaNewsUncategorized

കൊച്ചിയില്‍ ബാറില്‍ വെടിവെപ്പ്

കൊച്ചി: കൊച്ചി കുണ്ടന്നൂരിലെ ബാര്‍ ഹോട്ടലില്‍ വെടിവെപ്പ്. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല. ഇന്ന് വൈകിട്ട് നാല് മണിയോടെ വെടിവയ്പ്പുണ്ടായത്. ബാറില്‍ നിന്ന് ഇറങ്ങിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ബാറിന്റെ ചുമരില്‍ രണ്ട് റൗണ്ട് വെടി വെച്ചു.

 

കൊച്ചി കുണ്ടന്നൂരിലെ ‘ഒജീസ് കാന്താരി’ ബാറില്‍ വെടിവെപ്പ്. മദ്യപിച്ചിറങ്ങിയ രണ്ടംഗ സംഘമാണ് ആക്രമിച്ചത്. ഹോട്ടലിന്റെ ഭിത്തിയിലേക്കാണ് വെടിയുതിര്‍ത്തതെന്നാണ് വിവരം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് എത്തി പരിശോധന നടത്തുകയും ഹോട്ടല്‍ പൂട്ടുകയും ചെയ്തു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കൈത്തോക്ക് ഉപയോഗിച്ചാണ് ഇവര്‍ വെടിയുതിര്‍ത്തത്.

 

വെടിയുതിര്‍ത്തതിന് തൊട്ടുപിന്നാലെ രണ്ട് പേര്‍ ഹോട്ടലിന് പുറത്തേക്കിറങ്ങുകയും കാറില്‍ കയറി പോകുകയുമായിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ആക്രമണം നടന്നിട്ടും ബാര്‍ അധികൃതര്‍ പോലീസിനെ വിവരമറിയിച്ചിരുന്നില്ല. വൈകിട്ട് ഏഴ് മണിയോടെയാണ് ഇവര്‍ പോലീസിന് പരാതി നല്‍കാന്‍ തയ്യാറായത്. സംഭവസ്ഥലത്ത് പരിശോധന നടത്തിയിട്ടും പോലീസിന് വെടിയുണ്ട കണ്ടെത്താനായിട്ടില്ല. അതേസമയം വെടിയുണ്ട തറച്ച പാടുകള്‍ പോലീസ് കണ്ടെത്തി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. വെടിയുതിര്‍ത്ത ആളുകള്‍ ഹോട്ടലിലേക്ക് സ്ഥിരമായി വരാത്ത ആളുകളാണെന്നാണ് ഹോട്ടല്‍ അധികൃതരുടെ പ്രതികരണം. ബാറിനുള്ളില്‍ വെച്ച് വാക്കുതര്‍ക്കങ്ങള്‍ നടന്നിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.