Monday, April 29, 2024
keralaNews

കൊച്ചിയില്‍ റയില്‍വേ ട്രാക്കിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി.

കൊച്ചി പുല്ലേപ്പടിയില്‍ റയില്‍വേ ട്രാക്കിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ജോബിയെന്നയാളുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. ട്രാക്കിലേക്ക് തല വച്ച് പൂര്‍ണമായും കത്തിയ നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിന്നും കത്തിക്കാന്‍ ഉപയോഗിച്ച ലൈറ്ററും പെട്രോള്‍ നിറച്ചിരുന്ന കുപ്പിയും കണ്ടെടുത്തു.
പുല്ലേപ്പടിയിലേത് കൊലപാതകമാണെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ മനാശേരി ബിനോയിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സുഹൃത്തായ ജോബിയെ കൊലപ്പെടുത്തി മൃതദേഹം കത്തിക്കുകയായിരുന്നുവെന്ന് ബിനോയ് സമ്മതിച്ചു. മോഷണ മുതല്‍ പങ്കുവെച്ചതിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ജോബിയെ കൊലപ്പെടുത്തിയതെന്നാണ് ബിനോയ് മൊഴി നല്‍കിയിരിക്കുന്നത്