Wednesday, May 8, 2024
keralaNews

നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് വിമാനം ഇടിച്ചിറക്കി.

തിരുവനന്തപുരം വിമാനത്താവളത്തില്‍ പരിശീലന വിമാനം നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. പൈലറ്റ് മാത്രമുണ്ടായിരുന്ന സെസ്‌ന 172ആര്‍ വിമാനമാണ് നിയന്ത്രണം വിട്ടത്. പൈലറ്റ് രക്ഷപ്പെട്ടു. രാവിലെ 11.35 ന് ആണ് അപകടം. ഒരു മണിക്കൂറിനുള്ളില്‍ റണ്‍വേ പ്രവര്‍ത്തനക്ഷമമാക്കിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.