Sunday, May 19, 2024
keralaNewsObituary

വയോധികനെ പൊന്തക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

തൊടുപുഴയില്‍ വയോധികനെ പൊന്തക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടവെട്ടി സ്വദേശി ജബ്ബാറാണ് മരിച്ചത്. അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. രാവിലെ എട്ട് മണിയോടെ തൊടുപുഴ കാഞ്ഞിരമറ്റം ജംഗ്ഷന് സമീപത്തെ പൊന്തക്കാട്ടിലാണ് മൃതശരീരം കണ്ടത്. മരിച്ച ജബ്ബാര്‍ മീന്‍കച്ചവടക്കാരനാണ്. ഇടവെട്ടിയാണ് വീടെങ്കിലും കച്ചവട ആവശ്യത്തിനായി തൊടുപുഴയിലെ ലോഡ്ജിലാണ് സ്ഥിരതാമസം. മൃതദേഹത്തില്‍ ധാരാളം മുറിവുകളുണ്ട്. സമീപത്ത് നിന്നായി കത്തിയും കണ്ടെത്തി. ഇതോടെ അസ്വഭാവിക മരണത്തിന് കേസെടുത്ത് തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. ജബ്ബാറും ലോഡ്ജിലെ മറ്റ് മുറികളില്‍ താമസിക്കുന്ന ചില ആളുകളും തമ്മില്‍ ഇന്നലെ രാത്രി അടിപിടിയുണ്ടായതായാ വിവരമുണ്ട്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ മരണകാരണം സംബന്ധിച്ച് വ്യക്തത വരുകയൂള്ളൂ. റിപ്പോര്‍ട്ടിനനുസരിച്ച് തുടര്‍ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരൂമാനം.