Monday, April 29, 2024
keralaNewsSports

കേരള യുണൈറ്റഡിനെ ബിനോ ജോര്‍ജ്ജ് നയിക്കും

കേരള യുണൈറ്റഡ് എഫ്‌സി മലയാളി കോച്ച് ബിനോ ജോര്‍ജ്ജുമായി കരാറില്‍ ഏര്‍പ്പെട്ടു. അടുത്ത മാസം ബെംഗളുരുവില്‍ നടക്കുന്ന ഐ-ലീഗ് സെക്കന്റ് ഡിവിഷന് മുന്നോടിയായിരുന്ന് മുഖ്യ പരിശീലകന്റെ പ്രഖ്യാപാനം. കഴിഞ്ഞ നാലു വര്‍ഷമായി ബിനോ ജോര്‍ജ് ഗോകുലം കേരളം എഫ്‌സിയുടെ ഭാഗമായിരിന്നു.

കേരള യുണൈറ്റഡിന്റെ കുടുംബത്തില്‍ ചേര്‍ന്നതില്‍ അഭിമാനിക്കുന്നു. തിരികെ കോച്ചിങ്ങില്‍ ശ്രദ്ധിക്കുക എന്നാണു ലക്ഷ്യം.

ഐഎസ് എല്‍, ഐ ലീഗ് ഓഫര്‍ ഉണ്ടായിരുന്നെങ്കിലും കേരള യുണൈറ്റഡ് ആണ് മികച്ച തീരുമാനമായി തോന്നിയത്. കേരളത്തിലെ ഒരുപാട് കഴിവുള്ള, അവസരങ്ങള്‍ ലഭിക്കാത്ത കളിക്കാര്‍ക്ക് യൂണൈറ്റഡിലൂടെ അവസരങ്ങള്‍ നല്‍കാന്‍ സാധിക്കും. യുണൈറ്റഡിനെ ഭാവിയില്‍ ഉന്നതങ്ങളില്‍ എത്തിക്കുകയാണ് എന്റെ ലക്ഷ്യം’ കരാറില്‍ ഏര്‍പെട്ടതിനു ശേഷം ബിനോ ജോര്‍ജ് പറഞ്ഞു. ഒരുപാട് പരിചയസമ്പത്തുള്ള ഒരു കോച്ച് ആണ് ബിനോ ജോര്‍ജ്. അദ്ദേഹത്തിന്റെ കേരള ഫുട്‌ബോളിനോടുള്ള ദീര്‍ഘ വീക്ഷണമാണ് യുണൈറ്റഡിന് ആകര്‍ഷിച്ചത്. കേരള യുണൈറ്റഡ് എഫ്‌സി സിഇഒ ഷബീര്‍ മണ്ണാരില്‍ പറഞ്ഞു.