Friday, May 10, 2024
indiakeralaNews

കേരളമടക്കം ഒന്‍പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും വവ്വാലുകളില്‍ നിപ്പ വൈറസ് സാന്നിധ്യം

ഇന്ത്യയിലെ ഒന്‍പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും വവ്വാലുകളില്‍ നിപ്പ വൈറസ് സാന്നിധ്യമുണ്ടെന്ന് റിപ്പോര്‍ട്ട്. പുണെ ആസ്ഥാനമായുള്ള ഐസിഎംആറിന്റെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (ഐസിഎംആര്‍-എന്‍ഐവി) രാജ്യവ്യാപകമായി നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. എന്‍ഐവിയില്‍ എപ്പിഡമോളജി ആന്‍ഡ് കമ്യൂണിക്കബിള്‍ ഡിസീസസ് വിഭാഗം മുന്‍ മേധാവി ഡോ. രാമന്‍ ഗംഗാഖേദ്കര്‍ ആണ് ഇക്കാര്യം അറിയിച്ചത്.ജൂലൈ വരെ 14 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലും സര്‍വേ പൂര്‍ത്തിയായതായി ഡോ. രാമന്‍ ഗംഗാഖേദ്കര്‍ പറയുന്നു. കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ബിഹാര്‍, ബംഗാള്‍, അസം, മേഘാലയ, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലെ വവ്വാലുകളിലാണ് നിപ്പ വൈറസ് ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയത്. കേരളത്തെ കൂടാതെ മറ്റു സംസ്ഥാനങ്ങളില്‍ രോഗബാധയ്ക്കു സാധ്യതയുണ്ടെങ്കിലും ഇവ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പഠനത്തെ ഉദ്ധരിച്ച് ഗംഗാഖേദ്കര്‍ പറഞ്ഞു