Thursday, May 16, 2024
Local NewsNews

മഴ തുടര്‍ന്നു; എരുമേലിയില്‍ ജലാശയങ്ങളെല്ലാം കരകവിഞ്ഞു : കോസ് വെകള്‍ മുങ്ങി

എരുമേലി: കഴിഞ്ഞ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ എരുമേലിയില്‍ ജലാശയങ്ങളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.മലയോര മേഖലയിലെ കോസ് വെകള്‍ മുങ്ങി . എരുമേലി കൊരട്ടി പാലത്തിന് സമീപം വെള്ളം കയറി. ഓരുങ്കല്‍ കടവിലും വെള്ളം കയറി. കുറുമ്പന്‍മൂഴി, മൂക്കന്‍പ്പെട്ടി, ഇടകടത്തി കോസ് വെകള്‍ പൂര്‍ണ്ണമായും,പഴയിടം പാലവും വെള്ളത്തിലായി.                                                                                എരുമേലി കൊരട്ടിയില്‍ വലിയ തോടിന്റെ തീരത്ത് താമസിച്ച കുടുംബങ്ങളെ കെ റ്റി ഡിസിയിലേക്ക് മാറ്റി പാര്‍പ്പിച്ചതായി ടൗണ്‍ വാര്‍ഡംഗം നാസര്‍ പനച്ചി പറഞ്ഞു. ശ്രീനിപുരം കോളനിയില്‍ 10ത്തോളം വീടുകളുടെ സംരക്ഷണഭിത്തി തകര്‍ന്നതായി വാര്‍ഡംഗം വി.ഐ അജി പറഞ്ഞു,ഇന്നലെ നാശനഷ്ടം സംഭവിച്ച കൊപ്പം – ഇരുമ്പൂന്നിക്കര മേഖലയിലും വെള്ളം കയറി. മണിമലയാര്‍ കരകവിഞ്ഞൊഴുകി. രാത്രിയും മഴ തുടര്‍ന്നാല്‍ എയ്ഞ്ചല്‍ വാലി കോസ് വെ വെള്ളത്തിലാകുമെന്നും വാര്‍ഡംഗം മറിയാമ്മ സണ്ണി പറഞ്ഞു.                                       ഇന്നലെ വൈകിട്ട് വരെ മഴ തുടരുകയായിരുന്നു. രാത്രി കാലങ്ങളില്‍ പോലീസ് പെട്രോളിംഗ് നടത്തി വരുന്നതായും എരുമേലി എസ്.ഐ അനീഷ് എം.എസ് പറഞ്ഞു. വില്ലേജ് അധികൃതര്‍ നാശനഷ്ടങ്ങള്‍ ഉണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു ,