Monday, April 29, 2024
keralaNews

ശബരിമല നട നാളെ തുറക്കും

നിറപുത്തരി ചടങ്ങിനായി ശബരിമല നട നാളെ തുറക്കും. ശബരിമല നിറപുത്തരി ഉത്സവം, ആറന്മുള വള്ളസദ്യ എന്നിവയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് തടസം വരാതെ കാലാവസ്ഥ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ പത്തനംതിട്ട ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. കനത്ത മഴയെ തുടര്‍ന്നു കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ പ്രഫഷനല്‍ കോളേജ് ഉള്‍പ്പെടയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.