Monday, April 29, 2024
indiakeralaNews

കേരളത്തിലെ സന്ദര്‍ശനത്തിനായി എത്തിയ ഉപരാഷ്ട്രപതിയും ഭാര്യയും ഡല്‍ഹിയിലേക്ക് മടങ്ങിയത് പുട്ടുകുറ്റിയുമായി.

കൊച്ചി: കേരളത്തില്‍ രണ്ട് സന്ദര്‍ശനത്തിനായി എത്തിയ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവും ഭാര്യ ഉഷയും ഡല്‍ഹിയിലേക്ക് മടങ്ങിയത് പുട്ടുകുറ്റിയുമായി. പുട്ടിനോടുള്ള ഇഷ്ടം കൂടിയതോടെയാണ് പുട്ടുകുറ്റി സംഘടപ്പിക്കാന്‍ ഉപരാഷ്ട്രപതി നിര്‍ദ്ദേശം നല്‍കിയത്. രണ്ട് ദിവസം എറണാകുളത്തെ അതിഥി മന്ദിരത്തില്‍ താമസിച്ച ഉപരാഷ്ട്രപതിക്കും ഭാര്യയ്ക്കും ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമായി മാറിയത് പുട്ട് ആയിരുന്നു.
ഇതോടെ പുട്ട് ഉണ്ടാക്കുന്ന രീതിയും ഉപരാഷ്ട്രപതിയുടെ ഭാര്യ ഉഷ പാചകക്കാരില്‍ നിന്ന് ചോദിച്ച് മനസിലാക്കി. ഇതിന് പിന്നാലെയാണ് ചിരട്ടയിലും സ്റ്റീലുലുമുള്ള പുട്ടുകുറ്റികള്‍ വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടത്. ഉടനെ ജീവനക്കാര്‍ അത് എത്തിച്ച് നല്‍കി. ഇതിനുള്ള പണവും ഉപരാഷ്ട്രപതി ജീവനക്കാര്‍ക്ക് നല്‍കി. പുട്ടിന് പുറമെ കേരളീയ രീതിയിലുള്ള വാഴയിലെ സദ്യയും, വറുത്ത തിരുതയും കരിമീന്‍ പൊള്ളിച്ചതുമെല്ലാം ഇരുവര്‍ക്കും ഏറെ ഇഷ്ടപ്പെട്ടു.