Monday, April 29, 2024
indiaNews

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും.

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും. ജനുവരി 29നാണ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. ബജറ്റ് സമ്മേളനം രണ്ട് ഘട്ടങ്ങളായിട്ടാണ് നടക്കുക. ആദ്യ ഘട്ടം ജനുവരി 29 മുതല്‍ ഫെബ്രുവരി 15 വരെ നടത്തും.മാര്‍ച്ച് എട്ടിന് രണ്ടാം ഘട്ടം ആരംഭിക്കും.ജനുവരി 29 രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ നയ പ്രഖ്യാപനത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമാകുക. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാകും സമ്മേളനം.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള ക്യാബിനറ്റ് വരുന്ന ബുധനാഴ്ച യോഗം ചേരും.