Friday, March 29, 2024
keralaNews

സംസ്ഥാനത്ത് മദ്യവില കൂട്ടണമെന്ന് ബെവ്‌കോ.

സംസ്ഥാനത്ത് മദ്യവില കൂട്ടണമെന്ന് ബെവ്‌കോ. ലിറ്ററിന് 100 രൂപ മുതല്‍ 150 രൂപ വരെ വര്‍ധിച്ചേക്കുമെന്നാണ് സൂചന. മദ്യത്തിന്റെ അടിസ്ഥാനവില വര്‍ധിപ്പിക്കണമെന്നു ആവശ്യപ്പെട്ട് ബവ്‌കോ സര്‍ക്കാരിനു ശിപാര്‍ശ നല്‍കി.മദ്യനിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതിനാല്‍ വിവിധ ബ്രാന്‍ഡുകള്‍ക്ക് 20-30 ശതമാനം വില വര്‍ധിപ്പിക്കണമെന്നായിരുന്നു മദ്യകമ്പനികള്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ബെവ്‌കോ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഏഴ് ശതമാനം വില വര്‍ധന അംഗീകരിക്കുകയായിരുന്നു.മദ്യവില പുതുക്കി നിശ്ചയിച്ചില്ലെങ്കില്‍ മദ്യ വിതരണം നിര്‍ത്തേണ്ടി വരുമെന്ന് കാട്ടി നേരത്തെ ബെവ്‌കോ എംഡിക്ക് മദ്യകമ്പനികള്‍ കത്ത് നല്‍കിയിരുന്നു. മദ്യവില പുതുക്കി നിശ്ചയിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ വൈകുന്നതാണ് ഇത്തരമൊരു കത്തുനല്‍കാന്‍ മദ്യകമ്പനികളെ പ്രേരിപ്പിച്ചത്.