Tuesday, May 21, 2024
keralaNewspolitics

കെ.സുരേന്ദ്രന്റെ മാനസിക നില തെറ്റിയെന്ന് ; മുഖ്യമന്ത്രി.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മാനസിക നില തെറ്റിയെന്നും, മാനസികാവസ്ഥ തെറ്റിയ ഒരാളെ പാര്‍ട്ടിയുടെ അധ്യക്ഷമായി ഇരുത്തേണ്ടി വരുന്നത് ആ പാര്‍ട്ടി ആലോചിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി. തന്റെ കുടുംബത്തിനു നേരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.‘മാനസിക നില തെറ്റിയ ആള്‍, സാധാരണ അന്തരീക്ഷത്തിലല്ലാതെ പ്രവര്‍ത്തിക്കുന്ന ആള്‍, എന്തും വിളിച്ചു പറയുന്ന ആള്‍, സാധാരണ മാനസിക നിലയില്‍ അങ്ങനെ പറയില്ല. അങ്ങനെ ഒരാളെ അധ്യക്ഷനാക്കിയെങ്കില്‍ ആ പാര്‍ട്ടിയാണ് അത് ചിന്തിക്കേണ്ടത്, ഞാനല്ല. തോന്നുന്ന കാര്യങ്ങള്‍ വിളിച്ചു പറയുന്നത് പ്രത്യേക മാനസിക അവസ്ഥയാണ്. അതിനു താനല്ല മറുപടി പറയേണ്ടത്’ മുഖ്യമന്ത്രി പറഞ്ഞു.