Tuesday, May 21, 2024
keralaNews

കളമശ്ശേരി സ്ഫോടനം: പ്രാര്‍ത്ഥന സെന്റര്‍ പോലീസ് സീല്‍ ചെയ്തു

എറണാകുളം: കളമശ്ശേരി യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥന യോഗത്തില്‍ നടന്ന സ്ഫോടനത്തിന് പിന്നാലെ ജില്ലാ പോലീസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി സംസ്ഥാന പോലീസ് മേധാവി. ക്രമസമാധാന ചുമതലയുള്ള എഡിജിപി സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. സ്ഫോടനം നടന്ന സ്ഥലം പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. ഇന്റലിജന്‍സ് എഡിജിപിയും സ്ഥലത്തെത്തും. ഭീകര വിരുദ്ധ സേന സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.2500ല്‍ അധികം പേരാണ് ഹാളില്‍ ഉണ്ടായിരുന്നത്. പ്രാര്‍ത്ഥന ആരംഭിച്ചയുടന്‍ ഹാളിന് നടുവില്‍ ഉഗ്രശബ്ദത്തില്‍ സ്ഫോടനം ഉണ്ടാകുകയായിരുന്നു. മൂന്ന് നാല് തവണ പൊട്ടിത്തെറി ഉണ്ടായതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. വെള്ളിയാഴ്ച ആരംഭിച്ച പ്രാര്‍ത്ഥന യോഗം ഇന്ന് അവസാനിക്കാനിരിക്കെയാണ് സംഭവം ഉണ്ടായിരിക്കുന്നത്.പ്രാര്‍ത്ഥനയുടെ സമയമായതിനാല്‍ എല്ലാവരും കണ്ണടച്ചാണ് നിന്നിരുന്നതെന്ന് ആളുകള്‍ പറയുന്നു.വരാപ്പുഴ, അങ്കമാലി, ഇടപ്പള്ളി തുടങ്ങിയ നിരവധി ഇടവകകളില്‍ നിന്നുള്ളവരാണ് കണ്‍വെന്‍ഷന്‍ സെന്ററിലെത്തിയിട്ടുള്ളത്. നിലവില്‍ തീയണക്കാനുള്ള ശ്രമം നടന്നുവരികയാണ്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. പ്രാര്‍ത്ഥനയുടെ സമയമായതിനാല്‍ എല്ലാവരും കണ്ണടച്ചാണ് നിന്നിരുന്നതെന്ന് ആളുകള്‍ പറയുന്നു. വരാപ്പുഴ, അങ്കമാലി, ഇടപ്പള്ളി തുടങ്ങിയ നിരവധി ഇടവകകളില്‍ നിന്നുള്ളവരാണ് കണ്‍വെന്‍ഷന്‍ സെന്ററിലെത്തിയിട്ടുള്ളത്. നിലവില്‍ തീയണക്കാനുള്ള ശ്രമം നടന്നുവരികയാണ്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.