Friday, May 17, 2024
keralaLocal NewsNews

എരുമേലിയില്‍ പാവപ്പെട്ടവര്‍ക്ക് ആശ്വാസമായി സേവാഭാരതി

കോവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക് ഡൗണില്‍ ദുരിതമനുഭവിക്കുന്ന എരുമേലി പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ആശ്വാസമായി സേവാഭാരതി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. എരുമേലിയില്‍ നടന്ന സേവാഭാരതിയുടെ മൂന്നാംഘട്ട പച്ചക്കറി കിറ്റ് വിതരണം എരുത്വാപ്പുഴ മലവേടര്‍ കോളനി ഊര് മൂപ്പന് പച്ചക്കറി കിറ്റ് നല്‍കിക്കൊണ്ട് രാഷ്ട്രീയ സ്വയം സേവക സംഘം എരുമേലി ഖണ്ഡ് സംഘചാലക് കെ. കെ മോഹന്‍ദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി ആയിരത്തിലധികം പച്ചക്കറികിറ്റുകളാണ് വിതരണം ചെയ്തത്.