Saturday, May 18, 2024
keralaNewsObituary

ആളുകള്‍ നോക്കിനില്‍ക്കെ വേമ്പനാട് കായലില്‍ ചാടിയ യുവതി മുങ്ങി മരിച്ചു

മറ്റൊരു മൃതദേഹം എടുക്കുന്നതിനിടെ കായലില്‍ ചാടി.

വല്ലാര്‍പാടം ആളുകള്‍ നോക്കിനില്‍ക്കെ ഗോശ്രീ രണ്ടാം പാലത്തിന്റെ സമാന്തര പാലത്തില്‍ നിന്നു വേമ്പനാട് കായലില്‍ ചാടിയ യുവതി മുങ്ങി മരിച്ചു. പള്ളിപ്പുറം വലിയവീട്ടില്‍ നെല്‍സണിന്റെ മകള്‍ ബ്രിയോണ മരിയോ (25) ആണ് കായലില്‍ ചാടി മരിച്ചത് .അതെസമയം ഇതേ പാലത്തില്‍ ആത്മഹത്യ ചെയ്ത ഓട്ടോഡ്രൈവര്‍ വിജയന്റെ മൃതദേഹം എടുക്കാന്‍ പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും അവിടെ എത്തിയിരുന്നു . ഈ സമയത്താണ് പാലത്തിലൂടെ നടന്നെത്തിയ യുവതി ബാഗും ഫയലും താഴെവച്ചു കൈവരിയില്‍ കയറി നിന്നു പെട്ടെന്നു ചാടിയത്.

അരുതെന്നു വിലക്കി പൊലീസും നാട്ടുകാരും ഓടിയെത്തിയെങ്കിലും അടുത്തെത്താനായില്ല.അതെസമയം യുവതിയെ രക്ഷിക്കാനായി അതുവഴിയെത്തിയ ബിഎംഎസ് മുളവുകാട് മേഖല സെക്രട്ടറി എ.ഡി. അജിത്ത്കുമാര്‍ കായലില്‍ ചാടി യുവതിയെ രക്ഷപ്പെടുത്തി. കുട്ട വഞ്ചിക്കാരെത്തി ഇരുവരെയും കരയിലെത്തിച്ചു.എന്നാല്‍, ആംബുലന്‍സില്‍ ഉടനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതി മരിച്ചിരുന്നു.