Friday, May 3, 2024
keralaNews

കെ ആര്‍ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.

ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന കെ ആര്‍ ഗൗരിയമ്മ (102) യുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ശരീരത്തില്‍ അണുബാധയുണ്ട്. അതുകൊണ്ടുതന്നെ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുമെന്നും മെഡിക്കല്‍ ബുളളറ്റിനില്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച നാലുമണിയോടെയാണ് ഗൗരിയമ്മയെ പ്രവേശിപ്പിച്ചത്. മൂത്രാശയ സംബന്ധമായ രോഗം, പനി, ശ്വാസംമുട്ടല്‍ എന്നിവയുണ്ടായിരുന്നു.