Sunday, May 12, 2024
keralaNews

നിതിന മോളുടെ അമ്മ ബിന്ദുവിന് ഫാർമേഴ്സ് ബാങ്ക് ചികിത്സ സഹായം നൽകി.

തലയോലപ്പറമ്പ് : സഹപാഠിയുടെ ആക്രമണത്തിൽ കൊലപ്പെട്ടെ പാലാ സെന്റ് തോമസ് കോളേജ് വിദ്യാർത്ഥിനി നിഥിന മോളുടെ അമ്മ ബിന്ദുവിന്റെ ചികിത്സ ചെലവിനായി തലയോലപ്പറമ്പ് ഫാർമേഴ്സ് സർവ്വിസ് സഹകരണ ബാങ്ക് 25000 രൂപയുടെ ചെക്ക് ബിന്ദു ഇപ്പോൾ താമസിക്കുന്ന തുറുവേലിക്കുന്നിലെ ബന്ധുവീട്ടിൽ വെച്ച് ബാങ്ക് പ്രസിഡന്റ് എം.ജെ.ജോർജ് കൈമാറി.
സാമ്പത്തികമായി കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്ന ബിന്ദുവിന് കിഡ്നി, ലിവർ, ശ്വാസകോശം എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് വർഷങ്ങളായി കോട്ടയം മെഡിക്കൽ കോളജിലെ ചികിത്സയിലാണ്. ചികിത്സ ചെലവിനായിട്ടാണ് ബാങ്ക് സാമ്പത്തിക സഹായം നൽകിയത്. ബാങ്ക് മാനേജിംഗ് ഡയറക്ടർ മിനിമോൾ . ഐ, ഭരണ സമിതി അംഗങ്ങളായ അഡ്വ. ശ്രീകാന്ത് സോമൻ. പി .വി.കുര്യൻ, സെലീനമ്മ ജോർജ്, വിജയമ്മ ബാബു, കെ. അജിത്ത്, സോഫി ജോസഫ്, ജോൺസൻ ആന്റണി, കെ.സുരേഷ്, കെ.എസ്. ചന്ദ്രിക എന്നിവർ ഒപ്പം ഉണ്ടായിരുന്നു