Monday, May 6, 2024
keralaNewsObituary

കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും ബൈക്കും കൂട്ടിയിടിച്ച് യുവാവും ബന്ധുവായ യുവതിയും മരിച്ചു.

ആലപ്പുഴ  :ചെങ്ങന്നൂര്‍ കല്ലിശേരി പാലത്തിനു സമീപം കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും ബൈക്കും കൂട്ടിയിടിച്ച് യുവാവും ബന്ധുവായ യുവതിയും മരിച്ചു. ചാരുംമൂട് ചുനക്കര കൊപ്പാറയില്‍ എജെ വില്ലയില്‍ അലന്‍ ജെ.തോമസ് (27),ചുനക്കര നമ്പോഴില്‍ ജയിന്‍ വില്ലയില്‍ ജന്‍സി ആന്‍ ജോസ് (23) എന്നിവരാണ് മരിച്ചത്.ജന്‍സി ജോലി ചെയ്യുന്ന തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കു ബൈക്കില്‍ പോകുകയായിരുന്നു ഇരുവരും. അടൂരിലേക്കു പോയ ബസാണ് അപകടമുണ്ടാക്കിയത്.