Wednesday, May 1, 2024
keralaNews

മദ്യലഹരിയില്‍ അഞ്ചു വയസ്സുകാരനോട് രണ്ടാനച്ഛന്റെ ക്രൂരത

തിരുവനന്തപുരം ആര്യങ്കോട് മദ്യലഹരിയില്‍ അഞ്ചു വയസ്സുകാരനോട് രണ്ടാനച്ഛന്റെ ക്രൂരത.ക്രൂരമായി മര്‍ദ്ദിച്ച് കൈ തല്ലിയൊടിച്ച കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തടി കഷ്ണം കൊണ്ടുള്ള അടിയില്‍ കുട്ടിയുടെ വലതു കൈയ്യുടെ എല്ലാണ് ഒടിഞ്ഞത്. കുട്ടിക്കൊപ്പമുണ്ടായിരുന്ന അമ്മയ്ക്കും പിതാവിന്റെ മര്‍ദ്ദനമേറ്റു. പ്രതി മൈലച്ചല്‍ കോവിലുവിള കുരങ്ങിണി വീട്ടില്‍ സുബിനെ(29) ആര്യങ്കോട് പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയതിനെ തുടര്‍ന്നാണ് സുബിന്‍ ഭാര്യയെയും കുഞ്ഞിനെയും ആക്രമിച്ചത്. തെറ്റിയ അക്ഷരം ഉച്ചരിക്കാന്‍ പറഞ്ഞായിരുന്നു സുബിന്‍ മര്‍ദ്ദനം തുടങ്ങിയത്. കുട്ടിയുടെ അമ്മ എത്തുമ്പോഴേക്കും അടികൊണ്ട് തളര്‍ന്ന് കതകില്‍ ചാരി ഇരിക്കുന്ന നിലയിലായിരുന്നു കുട്ടി. കുട്ടിയെയും എടുത്ത് പുറത്തേക്ക് ഓടാന്‍ ശ്രമിച്ച അമ്മ സൗമ്യയുടെ കൈ പിടിച്ച് സുബിന്‍ തിരിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ കരച്ചില്‍ കേട്ട് നാട്ടുകാരും പഞ്ചായത്തംഗവും എത്തി ആര്യങ്കോട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.