Friday, May 17, 2024
GulfindiaNewsObituary

കുളിമുറിയില്‍ വീണ് ചികിത്സയിലായിരുന്ന ഓമാനൂര്‍ സ്വദേശി മരിച്ചു.

കുളിമുറിയില്‍ വഴുതി തലയടിച്ചു വീണ് ചികിത്സയിലായിരുന്ന ഓമാനൂര്‍ സ്വദേശി മരിച്ചു. ഓമാനൂര്‍ തടപ്പറമ്പ്് സ്വദേശി മട്ടില്‍ പറമ്പില്‍ പള്ളിയാളില്‍ അഷ്റഫ് (43) ആണ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. പതിനഞ്ച് ദിവസം മുമ്പാണ് അപകടമുണ്ടായത്. അന്നു മുതല്‍ അബോധാവസ്ഥയിലായിരുന്നു. മിനി മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന അഷ്റഫിന് നിയമ തടസങ്ങള്‍ കാരണം ഏഴു വര്‍ഷമായി നാട്ടിലേക്ക് പോകാനായിരുന്നില്ല. ഭാര്യ: ഹഫ്സത്ത്. മൃതദേഹം ജിദ്ദയില്‍ മറവു ചെയ്യും.