Saturday, May 4, 2024
keralaNews

കുളപ്പുറത്ത് ഗുണ്ടാവിളയാട്ടം; യുവാക്കളുടെ കണ്ണില്‍ മുളകുപൊടി സ്‌പ്രേ ചെയ്തു.

കുളപ്പുറം മിച്ചഭൂമി കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെ വീട്ടിലെത്തിയവര്‍ കോളനി നിവാസികമായ രണ്ട് യുവാക്കളെ ആക്രമിച്ച് കണ്ണില്‍ മുളകുപൊടി സ്‌പ്രേ ചെയ്തതായി പരാതി.കുളപ്പുറം കോളനി സ്വദേശികളായ മാട്ടുമ്മല്‍ ശ്യാം രാജു ,പാലത്തിങ്ങല്‍ രഞ്ജിത്ത് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത് . ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.കോളേജ് ഉള്ളില്‍ വാടകയ്ക്ക് താമസിക്കുന്നവരെ കാണാന്‍ എത്തിയ സംഘം തിരികെ പോകുന്നതിനായി രഞ്ജിത്ത് ഓട്ടോറിക്ഷ തള്ളി മാറ്റിയിരുന്നു.
ഇതിനെ ചോദ്യം ചെയ്ത രഞ്ജിത്തിനെയും, ശ്യാം രാജുവിനെയും സംഘം മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് ഇവരുടെ കണ്ണില്‍ മുളകുപൊടി സ്‌പ്രേ ചെയ്യുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു .അക്രമത്തില്‍ രഞ്ജിത്തിന്റെ ഓട്ടോ സംഘം അടിച്ചു തകര്‍ക്കുകയും ചെയ്തു.രഞ്ജിത്തിനെയും ,ശ്യാമിനെയും ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു .
ഇത് സംബന്ധിച്ച് കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു.