Saturday, May 18, 2024
keralaLocal News

വിഴിക്കത്തോട്ടിൽ പിവൈഎംഎ ലൈബ്രറിയിൽ  വിമുക്ത ഭടന്മാരെ ആദരിച്ചു . 

വിഴിക്കത്തോട് പിവൈഎംഎ ലൈബ്രറിയുടെ  നേതൃത്വത്തിൽ റിപ്പബ്ളിക്ദിനത്തിൽ വിമുക്ത ഭടന്മാരെ ആദരിച്ചു .ലൈബ്രറി വൈസ് പ്രസിഡന്റ്  റോസമ്മ ആഗസ്തി ദേശീയപതാക ഉയർത്തും. ഉച്ചയ്ക്ക്ശേഷം 2ന് ചേരുന്ന ജയ്ജവാൻ പരിപാടിയിൽ  നാട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന വിമുക്ത ഭടന്മാരെ ആദരിച്ചു .ലൈബ്രറി പ്രസിഡന്റ് കെ.കെ.പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു.കാഞ്ഞിരപ്പളളി  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് മെമ്പർ സിന്ധുസോമൻ മുഖൃപ്രഭാഷണം നടത്തിവിമുക്ത ഭടന്മാരെ ആദരിച്ചു .സാബു.കെ.ബി., ഷാജി. എം.എസ്., എം.ആർ.വിജയകുമാർ, ടി.കെ.രാമചന്ദ്രൻനായർ,വത്സമ്മ ജോസ്,സി.എൻ.കുട്ടൻപിളള ,നിഖുൽരോഹിത് എന്നിവർ പ്രസംഗിച്ചു .