Monday, May 6, 2024
keralaNews

കുട്ടിയാനയുടെ കടിയേറ്റ് ആന പാപ്പാന്റെ വിരല്‍ അറ്റുപോയി.

തിരുവനന്തപുരം : കുട്ടിയാനയുടെ കടിയേറ്റ് ആന പാപ്പാന്റെ വിരല്‍ അറ്റുപോയി. കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തിലെ പാപ്പാന്‍ പുഷ്‌കരന്‍ പിള്ളയുടെ വിരലാണ് അറ്റുപോയത്. മറ്റൊരു വിരലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആരണ്യ എന്ന കുട്ടിയാനയാണ് പാപ്പാനെ കടിച്ചത്.ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. മരുന്ന് കൊടുക്കുന്നതിനിടെയാണ് കുട്ടിയാന വിരലില്‍ കടിച്ചത്.

മരുന്ന് കൊടുക്കുന്നതിനിടെ കൂടിന് സമീപത്തെ മണ്ണുമാന്തി യന്ത്രം സ്റ്റാര്‍ട്ട് ചെയ്യുകയായിരുന്നു. ഇതോടെ കുട്ടിയാന കൈയ്യില്‍ കടിച്ചു. പരിക്കേറ്റ പാപ്പാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിരല്‍ തുന്നിച്ചേര്‍ക്കാനായില്ല. ചതഞ്ഞു വേര്‍പെട്ട നിലയിലായിരുന്നു വിരല്‍.രണ്ട് മാസം മുന്‍പാണ് ആരണ്യയെ ആന പരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുവന്നത്. തളളയാന ചരിഞ്ഞതിനെ തുടര്‍ന്ന് കോട്ടൂര്‍ വനത്തില്‍ നിന്നാണ് ആരണ്യയെ എത്തിച്ചത്.