Thursday, May 16, 2024
keralaNews

പാലക്കാട് അയ്യപ്പന്‍ വിളക്കിനിടെ ആന ഇടഞ്ഞു.

പാലക്കാട്: പാലക്കാട് അയ്യപ്പന്‍ വിളക്കിനിടെ ആന ഇടഞ്ഞു. ശ്രീകൃഷ്ണപുരം പുഞ്ചപ്പാടം പുളിങ്കാവില്‍ അയ്യപ്പന്‍ വിളക്കിന് കൊണ്ടുവന്ന കുളക്കാടന്‍ മഹാദേവന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഒന്നരമണിക്കൂറോളം പരിഭ്രാന്തി പരത്തിയ ആന ക്ഷേത്രം മേല്‍ ശാന്തിയുടെ വാ?ഹനം മറിച്ചിടുകയും ചെയ്തു. ഒന്നരമണിക്കൂറിന് ശേഷമാണ് ആനയെ തളച്ചത്.കഴിഞ്ഞ ദിവസം പാലക്കാട് കോട്ടോപ്പാടത്ത് പട്ടാപ്പകല്‍ കാട്ടാനയുടെ ആക്രമണമുണ്ടായി. രണ്ടു പേര്‍ക്ക് പരുക്കേറ്റിരുന്നു. കാളപൂട്ട് കാണുന്ന ജനക്കൂട്ടത്തിനു സമീപത്തേക്കാണ് ആനയെത്തിയത്. കച്ചേരിപ്പറമ്പ് പുളിക്കല്‍ ഹംസ (40), കരടിയോട് വട്ടത്തൊടി അഫ്‌സല്‍ (30) എന്നിവരെ പരുക്കുകളോടെ വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഉച്ചക്ക് മൂന്നിനാണ് കാട്ടാന ജനക്കൂട്ടത്തിന്റെ സമീപം എത്തിയത്. അഫ്‌സലിനു നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. നെല്ലിക്കുന്ന് ഭാഗത്ത് വച്ച് അഫ്‌സലിന്റെ ഓട്ടോയ്ക്കു നേരെ പാഞ്ഞ് വരുന്നത് കണ്ട് അഫ്‌സല്‍ ഓട്ടോ നിര്‍ത്തി ചാടി ഇറങ്ങി റബര്‍ തോട്ടത്തിലൂടെ ഓടി. ഓടുന്നതിനിടെ വീണു പരുക്കേറ്റു. ഇതിനു ശേഷമാണ് കാളപൂട്ട് നടക്കുന്ന സ്ഥലത്തേക്ക് ആനയെത്തിയത്. ആ സമയത്ത് നൂറുകണക്കിനു ആളുകളും ഉച്ചഭാഷിണിയുടെ ശബ്ദവും ഉണ്ടായിരുന്നു.

കാളപൂട്ടിന് കൊണ്ടുവന്ന ഉരുക്കളെ കെട്ടിയ ഭാഗത്ത് നില്‍ക്കുന്നതിനിടെയാണ് ഹംസയുടെ നേരെ ആന പാഞ്ഞടുത്തത്. ഇതോടെ ഹംസ തിരിഞ്ഞോടി. ഓടുന്നതിനിടെ വീണ ഹംസയെ ആന കുത്തിയെങ്കിലും കൊമ്പില്ലാത്തതിനാല്‍ കൊണ്ടില്ല. അവിടെ നിന്ന് ഉരുണ്ട് നീങ്ങി താഴ്ചയിലേക്ക് ചാടിയതിനാല്‍ ഹംസ രക്ഷപ്പെട്ടു. ഇതുകണ്ട് കാളപൂട്ടിന് എത്തിയ ആള്‍ക്കൂട്ടം ബഹളം വച്ചതോടെ ആന തിരിഞ്ഞോടി. പട്ടാപ്പകല്‍ കാട്ടാനയുടെ ആക്രമണം നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്. ഓട്ടോ ഡ്രൈവര്‍ക്കു നേരെ ആന പാഞ്ഞടത്ത റോഡിലൂടെ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ നടന്നു പോകാറുള്ളതാണ്. സംഭവം അറിഞ്ഞ് വനംവകുപ്പ് അധികൃതര്‍ സംഭവം അറിഞ്ഞ് ആശുപത്രിയില്‍ എത്തി.