കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടിത്തം.
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടിത്തം.ക്യാന്‍സര്‍ വാര്‍ഡിനു പിന്നില്‍ നിര്‍മ്മാണത്തിലിരിക്കുന്ന എട്ടുനില കെട്ടിടത്തിന്റെ മധ്യഭാഗത്തായാണ് തീപ്പിടിത്തമുണ്ടായത്. പന്ത്രണ്ടരയോടെയാണ് സംഭവം. ആളപായമുള്ളതായോ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ റിപ്പോര്‍ട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.കൂടുതല്‍ ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.തീയും പുകയും ഉയരുന്ന സാഹചര്യത്തില്‍ അടുത്തുള്ള കെട്ടിടങ്ങളില്‍ നിന്ന് രോഗികളെ പൂര്‍ണമായും മാറ്റി. തീപിടിച്ച കെട്ടിടം മൂന്നാം വാര്‍ഡിനോടു ചേര്‍ന്നാണുള്ളത്. തീയാളുന്നത് കണ്ടതോടെ ഈ വാര്‍ഡില്‍നിന്ന് ആളുകളെ മാറ്റിയിരുന്നു.തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി ഇവിടെ വൈദ്യുത ക്രമീകരണങ്ങള്‍ നടന്നിരുന്നു. ഇതില്‍ നിന്നുളള ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകടകാരണമെന്നാണ് നിഗമനം. കോട്ടയത്തെയും പരിസരപ്രദേശത്തെയും ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.പാലായില്‍നിന്നും ചങ്ങനാശ്ശേരിയില്‍നിന്നുമുള്ള ഫയര്‍ ഫോഴ്സ് യൂണിറ്റുകളോട് ഇവിടേക്ക് എത്തിച്ചേരാന്‍ നിര്‍ദേശം കൊടുത്തിട്ടുണ്ട്.