Sunday, April 28, 2024
keralaNewsObituary

കുടുംബവഴക്ക്; ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഉറങ്ങിക്കിടന്ന മകള്‍ക്കും വെട്ടേറ്റു. പാലക്കാട് കോതക്കുറിശ്ശിയിലാണ് സംഭവം. രജനി (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തു. മകള്‍ അനഘയ്ക്കും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കൊലപാതകം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന രജനിയെയും മകളെയും കൃഷ്ണദാസ് വെട്ടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴുത്തില്‍ ഗുരുതരമായി പരുക്കേറ്റ മകള്‍ ചികിത്സയിലാണ്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൃഷ്ണദാസ് ഏറെ അസ്വസ്ഥനായിരുന്നുവെന്ന് അയല്‍വാസികള്‍ വ്യക്തമാക്കി.