Sunday, May 12, 2024
keralaNewspolitics

തിരുവനന്തപുരം മേയറിന്റെ കത്ത് വിവാദത്തില്‍

തിരുവനന്തപുരം: അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്ക് കരാര്‍ നിയമനത്തിന് ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ കത്താണ് വിവാദത്തിലായിരിക്കുന്നത്. സിപിഎം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് തിരുവനന്തപുരം മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ ആര്യാ രാജേന്ദ്രന്‍ കത്ത് അയച്ചിരിക്കുന്നത്. പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ടത് 295 പേരുടെ നിയമനത്തിനാണ്. ഈ മാസം ഒന്നിനാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ കത്തയച്ചത്. തസ്തികയും ഒഴിവും സഹിതമുള്ള പട്ടികയും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കത്തയച്ചെന്ന ആരോപണം തള്ളി മേയറും – ജില്ലാ സെക്രട്ടറിയും

തിരുവനന്തപുരം:കരാര്‍ നിയമന ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചെന്ന ആരോപണം തള്ളി മേയര്‍ ആര്യ രാജേന്ദ്രന്‍ രംഗത്ത്. കത്ത് നല്‍കിയ തീയതിയില്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല.കത്ത് വിവാദം പാര്‍ട്ടി അന്വേഷിക്കുന്നുണ്ട്.പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച ശേഷം ഔദ്യോഗികമായി പ്രതികരിക്കാമെന്നും ആര്യാ രാജേന്ദ്രന്‍ വ്യക്തമാക്കി. ആരോപണം തള്ളി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും രംഗത്തുവന്നു.ഇത്തരം ഒരു കത്ത് കണ്ടിട്ടില്ല.കത്ത് വ്യാജമാണെന്ന് ഇപ്പോള്‍ പറയാന്‍ ആകില്ല.മേയറോട് സംസാരിച്ച ശേഷം പ്രതികരിക്കാം.ഗൗരവകരമായ പ്രശ്‌നമാണ്.ഇതുമായി ബന്ധപ്പെട്ട മറ്റു നേതാക്കളെ ആരെയും വിളിച്ച് വിശദീകരണം തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനുള്ള കത്ത് തിരുവനന്തപുരം മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് അയച്ചിരിക്കുന്നത്. പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ടത് 295 പേരുടെ നിയമനത്തിനാണ്. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്കാണ് കരാര്‍ നിയമനം. ഈ മാസം ഒന്നിനാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ കത്തയച്ചത്. തസ്തികയും ഒഴിവും സഹിതമുള്ള പട്ടികയും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.