Friday, May 3, 2024
keralaNewsObituary

കുടുംബവഴക്ക്; തലയ്ക്കടിയേറ്റ് ഒരാള്‍ മരിച്ചു

പാലക്കാട്: കുടുംബ വഴക്കിനെ തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ തലയ്ക്കടിയേറ്റ് പരിക്കേറ്റ് ഒരാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശിയായ അബ്ബാസാണ് തലയ്ക്കടിയേറ്റ് മരിച്ചത്. പുതുക്കോട് തച്ചനടി ചന്തപുരയിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. പരിക്കേറ്റ അബ്ബാസിനെ തൃശൂര്‍ മെഡിക്കല്‍ കോളെജിലെത്തിച്ചെങ്കിലും ഇന്നു രാവിലെ മരിച്ചു.മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രതികളായ ബന്ധുക്കളെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.