Tuesday, April 30, 2024
keralaNews

കുഞ്ഞാമ്മാവൻ അനുസ്മരണം നടത്തി .

എരുമേലി:കിഴക്കേക്കരയിലെ  ആദ്യകാല പാർട്ടി പ്രവർത്തനത്തിന്  നേതൃത്വം നൽകിയ സഖാവ്  കുഞ്ഞമ്മാവൻ്റെ അനുസ്മരണം നടത്തി.അനുസ്മരണ യോഗം സി പി ഐ (എം)  സംസ്ഥാന സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.സി പി ഐ (എം) എരുമേലി ലോക്കൽ സെക്രട്ടറിയും ശ്രീനിപുരം വാർഡ് മെമ്പറുമായ വി.ഐ.അജി അദ്ധ്യക്ഷത വഹിച്ചു. മാടപ്പാട്ട് ബ്രാഞ്ച് സെക്രട്ടറിയും ചേനപ്പാടി രണ്ടാം വാർഡ് മെമ്പറുമായ ടി.വി. ഹർഷകുമാർ, മുൻ ജില്ലാ കമ്മറ്റിയംഗങ്ങളായ പി.എൻ.പ്രഭാകരൻ, വി.പി.ഇസ്മായിൽ, ജില്ലാ കമ്മറ്റിയംഗവും, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ   തങ്കമ്മ ജോർജ്ജുകുട്ടി,  ജില്ലാ കമ്മറ്റിയംഗം ഷെമീം അഹമ്മദ്, ഏരിയാ കമ്മറ്റിയംഗവും, ബ്ലോക്ക് പഞ്ചായത്ത് ചേനപ്പാടി ഡിവിഷൻ മെമ്പർ ടി.എസ്.കൃഷ്ണകുമാർ,  ലോക്കൽ കമ്മറ്റിയംഗം വി.ഡി. പ്രസന്നകുമാർ, ലോക്കൽ കമ്മറ്റി അംഗം കെ.കെ. ഭാസ്ക്കരപിള്ള എന്നിവർ സംസാരിച്ചു.