Friday, May 3, 2024
Newsworld

കീവില്‍ സൈനിക കേന്ദ്രം ആക്രമിച്ച് റഷ്യ: റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് യുക്രെയ്ന്‍

യുക്രെയ്‌നില്‍ പ്രധാന കവാടത്തിലെ സൈനിക കേന്ദ്രം ആക്രമിച്ച് റഷ്യ. കീവ് വൈദ്യുതിനിലയത്തിന് സമീപവും തുടരെ സ്‌ഫോടനങ്ങള്‍ നടന്നു. കീവിനടുത്ത് റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് യുക്രെയ്ന്‍ സേന വ്യക്ത വ്യക്തമാക്കി. തീര നഗരങ്ങളായ ഒഡേസയിലും മെലിറ്റോപോളിലും ആക്രമണം കടുപ്പിച്ചു. കീവില്‍ ഉണ്ടെന്നും പ്രതിരോധം തുടരുമെന്നും യുക്രെയ്ന്‍ പ്രസിഡഡന്റ് വൊളോഡിമെര്‍ സെലെന്‍സ്‌കി പറഞ്ഞു. അതേസമയം, സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യുക്രെയ്ന്‍ സൈന്യത്തോട് ആഹ്വാനം ചെയ്ത് പുട്ടിന്‍ രംഗത്തെത്തി.