Saturday, May 11, 2024
keralaLocal NewsNews

പെരുനാട് പഞ്ചായത്തില്‍ 7 – 8 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു .

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കോട്ടയം – പത്തനംതിട്ട ജില്ല അതിര്‍ത്തി മേഖലയായ പെരുനാട് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് – 7 നാറാണംതോട് , വാര്‍ഡ് – 8 കിസുമം എന്നീ വാര്‍ഡുകള്‍ കെണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു . കിസുമം വാര്‍ഡില്‍ 20 പേര്‍ക്കും , നാറാണംതോട് വാര്‍ഡില്‍ 11 പേര്‍ക്കുമാണ് കോവിഡ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത് .
ഇതേ തുടര്‍ന്ന് ശബരിമല പാതയിലെ കണമല പാലത്തിന് സമീപം പോലീസ് പരിശോധന ശക്തമാക്കി .

തുലാപ്പള്ളി മേഖലയില്‍ ഉണ്ടായിരുന്ന പോലീസ് പരിശോധനയാണ് കണ്ടെയ്ന്‍മെന്റ് സോണാക്കിയതി നെത്തുടര്‍ന്നാണ് കണമല ഭാഗത്തേക്ക് മാറ്റിയതെന്നും പോലീസ് പറഞ്ഞു . പ്രാഥമിക ഘട്ടം എന്ന നിലയില്‍ വാഹന യാത്രക്കാര്‍ക്ക് താക്കീത് നല്‍കി വിട്ടയക്കുകയാണെന്നും പോലീസ് പറഞ്ഞു . എന്നാല്‍ വാര്‍ഡുകളില്‍ മതിയായ സുരക്ഷാ ജാഗ്രതാ സംവിധാനങ്ങള്‍ ഒരുക്കുന്നതായും ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു .