Monday, May 6, 2024
keralaNews

കാസര്‍കോട് പനി ബാധിച്ച് മരിച്ച കുഞ്ഞിന് നിപ അല്ലെന്ന് സ്ഥിരീകരിച്ചു.

കാസര്‍കോട്: ചെങ്കള പഞ്ചായത്തിലെ പിലാങ്കട്ട എടപ്പാറയില്‍ പനി ബാധിച്ച് മരിച്ച കുഞ്ഞിന് നിപ അല്ലെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ ട്രുനാറ്റ് പരിശോധനയിലും പൂണെയിലെ ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലുമാണ് ഫലം നെഗറ്റീവായത്. ആശങ്ക വേണ്ടെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.അഞ്ച് വയസുകാരിക്ക് കഴിഞ്ഞ ദിവസമാണ് പനി ബാധിച്ചത്. നില വഷളായതിനെ തുടര്‍ന്ന് ബുധനാഴ്ച കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെയായിരുന്നു മരണം. തലച്ചോറില്‍ ബാധിച്ച പനിയാണ് മരണ കാരണം.പനി ബാധിച്ച കുട്ടി പെട്ടെന്ന് മരിച്ചതിനാലാണ് നിപ പരിശോധന നടത്തിയത്.കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു.മരണത്തെ തുടര്‍ന്ന് ചെങ്കള പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.